മുംബൈ: കടുത്ത ദാരിദ്ര്യത്തെ തുടർന്ന് മഹാരാഷ്‍ട്രയിൽ അമ്മ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. അഹമ്മദ്‌നഗർ ജില്ലയിലെ ഷിർദി സ്വദേശിയായ 32 കാരിയാണ് കുഞ്ഞിനെ മുംബൈ മുലുന്ദ് സ്വദേശിക്ക് വിറ്റത്. കഴിഞ്ഞ സെപ്റ്റംബറിൽ 1.78 ലക്ഷം രൂപയ്‌ക്കാണ് കുഞ്ഞിനെ കൈമാറിയത്.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് നവംബർ 7ന് മൻപട പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യുകയും കുഞ്ഞിന്റെ അമ്മ, കുഞ്ഞിനെ വാങ്ങിയ ആൾ, ഇടപാടിനായി സഹായിച്ച നാല് സ്‍ത്രീകൾ എന്നിവരടക്കം ആറ് പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
Read also: ഷൂട്ടിംഗ് തടഞ്ഞുള്ള സമരം അനുവദിക്കില്ല; വിഡി സതീശൻ









































