ന്യൂഡെൽഹി: ജമ്മു കശ്മീരിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഗുൽഗാമിലെ ചവൽഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഈ പ്രദേശത്ത് ഇപ്പോഴും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുകയാണ്.
സാധാരണക്കാർക്കും, കുടിയേറ്റ തൊഴിലാളികൾക്കും നേരെയുള്ള ആക്രമണം ജമ്മു കശ്മീരിൽ നിലവിൽ വർധിക്കുകയാണ്. അടുത്തിടെയാണ് ജമ്മു കശ്മീരിലെ ബോറികഡാലിൽ ഭീകരാക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടത്. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്.
കൂടാതെ ശ്രീനഗറിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. നിലവിൽ കഴിഞ്ഞ ഒക്ടോബർ 15ആം തീയതി മുതൽ പ്രദേശവാസികൾക്ക് നേരെ നിരവധി ആക്രമണങ്ങളാണ് ഉണ്ടാകുന്നത്.
Read also: തമിഴ്നാട്ടിൽ നിന്നും വരവ് കുറഞ്ഞു; സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില







































