തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂരിലെ വേളൂക്കരയിൽ ഒഴുക്കിൽ പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന് ആരോം ഹെവന്‍ ആണ് ഒഴുക്കിൽ പെട്ട് മരിച്ചത്. പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് കുട്ടി പെട്ടന്ന് ഓടുകയും തൊട്ടടുത്തുള്ള തോട്ടില്‍ കാല് വഴുതി വീഴുകയും ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ഒഴുകി പോകുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read also: ‘ഏഴ് വർഷമായി മക്കളില്ല, പകരം വളർത്തിയതാണ് പിക്സിയെ’; നിറകണ്ണുകളോടെ ജിജോ







































