സംയുക്‌ത കിസാൻ മോർച്ച; സിംഗുവിൽ ഇന്ന് നിർണായക യോഗം

By Team Member, Malabar News
Samyuktha Kisan Morcha Meeting Will Conduct Today
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗുവിൽ ചേരും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച ശേഷമുള്ള നിർണായക യോഗമാണ് ഇന്ന് ചേരുക. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിൽ ഭാവി സമര പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്യും.

കർഷക സമരങ്ങളിൽ മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചത്. കർഷക സമരത്തിനിടെ രക്‌ത സാക്ഷികളായവർക്കും പരുക്കേറ്റവർക്കും നീതി ലഭിക്കണം, മിനിമം താങ്ങു വിലയിൽ നിയമപരമായ ഉറപ്പ്, ലേബർ കോർട്ട് ബിൽ പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സമരം തുടരാനാണ് നിലവിൽ കർഷക സംഘടനകൾക്കിടയിലെ ധാരണ.

മുന്‍ നിശ്‌ചയിച്ച പ്രകാരം ലക്‌നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്‌ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്‌ട്ർ  റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. കൂടാതെ സമരത്തിനിടെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ നിലവിലെ തീരുമാനം.

Read also: ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE