കണ്ണൂർ: മാലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈറസ് രോഗം ബാധിച്ച് നായകൾ ചത്തൊടുങ്ങുന്നു. എരട്ടേങ്ങളിൽ 12-ഓളം നായ്‌ക്കളാണ് കനൈൻ ഡിസ്‌റ്റംബർ വൈറസ് ബാധ മൂലം ചത്തത്. പഞ്ചായത്തിൽ അലഞ്ഞുതിരിയുന്ന നായകളും ചത്ത് വീണിട്ടുണ്ട്. മാലൂർ സിറ്റി, തൃക്കടാരിപ്പൊയിൽ, തോലമ്പ്ര, കാഞ്ഞിലേരി തുടങ്ങിയ പ്രദേശങ്ങളിലും നായകൾക്ക് രോഗം വന്നിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.
വാക്‌സിനേഷൻ നടത്താത്ത നായകൾക്കാണ് രോഗം ബാധിക്കുന്നത്. രോഗം ബാധിച്ചാൽ പൂർണമായി ഫലപ്രദമാകില്ല. വളർത്തു നായകൾക്ക് കനൈൻ ഡിസ്‌റ്റംബർ അസുഖത്തിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലൂടെ മാത്രമേ രോഗം നിയന്ത്രിക്കാൻ സാധിക്കുകയുള്ളുവെന്ന് മാലൂർ വെറ്ററിനറി സർജൻ ഡോ. പിഎൻ ഷിബു പറഞ്ഞു.
രോഗം ബാധിച്ചാൽ ശക്‌തമായ പനിയും വിറയലുമുണ്ടാവുകയും ഒരാഴ്‌ചക്കുള്ളിൽ മരണവും സംഭവിക്കുകയാണ്. നായ്‌ക്കൾക്ക് കൃത്യമായി വാക്‌സിനേഷൻ ഉറപ്പുവരുത്തുകയാണ് രോഗനിയന്ത്രണത്തിലുള്ള ഏക പോംവഴി.
Most Read: ചിലർ സ്‍ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസിനും തടസമാണ്; കേന്ദ്രമന്ത്രി

































