തൃശൂര്‍: ജില്ലയിലെ പേരിഞ്ചേരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചു കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്‌മ ബീവിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മന്‍സൂറിനെ അടിച്ചു കൊന്ന ശേഷം മൃതദേഹം ഇവര്‍ താമസ സ്‌ഥലത്തിന് പിന്നില്‍ കുഴിച്ചിടുകയായിരുന്നു. തുടർന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് രേഷ്‌മ തന്നെ മൻസൂറിനെ കൊന്ന് കുഴിച്ചിട്ടതാണ് എന്ന് കണ്ടെത്തിയത്. രേഷ്‌മ കുറ്റം സമ്മതിച്ചുവെന്നും കൊലപാതകം നടത്താന്‍ രേഷ്‌മയെ സഹായിച്ചയാൾ പിടിയിലായെന്നും പോലീസ് വ്യക്‌തമാക്കി. മന്‍സൂര്‍ മദ്യപിച്ചു വന്ന് ദിവസവും തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്നാണ് രേഷ്‌മയുടെ മൊഴി. മൃതദേഹം തിങ്കളാഴ്‌ച പുറത്തെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read also: കെ-റെയിൽ: കണ്ണടച്ച് എതിര്‍ക്കുന്നത് ജാനാധിപത്യമല്ല; ശശി തരൂർ