കുമളി: ബന്ധുവീട്ടില്‍നിന്ന് കാണാതായ മൂന്ന് വയസുകാരനെ സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെജി ദിനേശ് കുമാറിന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്. ബന്ധുവിന്റെ മരണവീട്ടില്‍ എത്തിയ കുട്ടിയെ വ്യാഴാഴ്‌ച വൈകിട്ടോടെ കാണാതായിരുന്നു. പോലീസും നാട്ടുകാരും രാത്രിമുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വെള്ളിയാഴ്‌ച പുലര്‍ച്ചെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുമളി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
Read also: സര്‍വകലാശാല വിഷയത്തിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല; മന്ത്രി ആര്‍ ബിന്ദു






































