തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പിനെ തുടര്ന്ന് വിവിധ ജില്ലകളില് ഇന്നും നാളെയും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇടുക്കി, കണ്ണൂര്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം തന്നെ നാളെ ഇടുക്കി, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.
ബംഗാള് ഉള്ക്കടലില് ഒക്ടോബര് 9 ആം തീയതിയോടെ പുതിയ ന്യൂനമര്ദ്ദം രൂപപ്പെടാന് സാധ്യത ഉണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അങ്ങനെ രൂപപ്പെടുന്ന ന്യൂനമര്ദ്ദം ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തേക്ക് നീങ്ങി കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനാല് കേരളത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. അതിന് ശേഷം ഒക്ടോബര് 16 ഓടെ ബംഗാള് ഉള്ക്കടലില് മറ്റൊരു പുതിയ ന്യൂനമര്ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല് നിലവില് കേരളതീരത്ത് മൽസ്യ ബന്ധനത്തിന് കടലില് പോകുന്നതിന് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടില്ല.
Read also : റിയ ചക്രബര്ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും







































