വീട്ടമ്മയായ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി മകന്‍ സാംസണ്‍ പീറ്റര്‍ സംവിധാനം ചെയ്‌ത ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. യുവഗായകന്‍ അഭിജിത്ത് വിജയൻ ആലപിച്ച ‘എല്ലാം ദാനമല്ലേ‘ എന്ന ഗാനമാണ് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.
തന്റെ ഭര്‍ത്താവിന്റെ ഓര്‍മയില്‍ ലീലാമ്മ സാം എഴുതിയ ഈ ക്രിസ്‌തീയ ഭക്‌തിഗാനം അവര്‍ ഭര്‍ത്താവിന് തന്നെയാണ് സമര്‍പ്പിച്ചിരിക്കുന്നതും. റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം ഗാനം സംഗീതാസ്വാദകരുടെ മനം കവര്‍ന്നുകഴിഞ്ഞു.

കുടുംബ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും ഓര്‍മകളാണ് ഈ ഗാനത്തിൽ ഉടനീളമുള്ളത്. എല്ലാം ഈശ്വരന്റെ ദാനമല്ലേ എന്ന ഇതിവൃത്തത്തിലുള്ള ഗാനം സ്‌നേഹത്തിന്റെ ലോകത്തേക്ക് മറ്റൊരു ആത്‌മീയ വഴിയിലൂടെ സംഗീതാസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നു. അഭിജിത്ത് വിജയന്റെ ഗാനാലാപനവും എടുത്തുപറയേണ്ടതാണ്.

ലിസ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സാംസണ്‍ പീറ്റര്‍, വിന്‍സി എന്നിവരാണ് നിർമാണം. ഛായാഗ്രഹണം രാജേഷ് പീറ്റര്‍ ആൻഡ് അരുണും നിർവഹിച്ചിരിക്കുന്നു. ഓര്‍ക്കസ്‌ട്രേഷന്‍-ബെന്നി ജോണ്‍സണ്‍, പിആര്‍ഒ- പിആര്‍ സുമേരന്‍.
Most Read: ദേശീയ അവാർഡ് തിളക്കത്തിൽ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’






































