കോട്ടയം: ട്രാവലർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. വൈക്കം വെള്ളൂർ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ സജി (54)യാണ് മരിച്ചത്.
രാത്രി പൊതി റെയിൽവേ പാലത്തിന് സമീപത്തായിരുന്നു അപകടം. കീഴൂർ ക്ഷേത്രത്തിലെ പാന ഉൽസവ ഡ്യൂട്ടി കഴിഞ്ഞ് വൈക്കത്തേക്ക് മടങ്ങുന്നതിനിടെ കീഴൂർ ഭാഗത്തേക്ക് വന്ന ട്രാവലർ ബൈക്കുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജിയെ ഉടൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ട്രാവലർ റോഡിൽ നിന്ന് പത്തടി താഴ്‌ചയിലേക്ക് മറിഞ്ഞു. ട്രാവലറിന്റെ ഡ്രൈവർ പാലാംകടവ് സ്വദേശി ശ്യാം (34) കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
വൈക്കം ടിവി പുരം പഴുതുവള്ളി വടകരംചേരിൽ കുര്യന്റ മകനാണ് മരണപ്പെട്ട സജി. മാതാവ്: മേരി. ഭാര്യ: ജെസി. മക്കൾ: ആൻമരിയ, ആൽബർട്ട്. മൃതേദേഹം കോട്ടയം മാതാ അശുപത്രിയിൽ.
Most Read: ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്





































