ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്‌റ്റിൽ. തേജേന്ദ്ര പാൽ സിംഗ് ബഗ്ഗ ആണ് പഞ്ചാബ് പോലീസിന്റെ പിടിയിലായത്. കെജ്‌രിവാളിനെതിരെ വധഭീഷണി മുഴക്കുകയും, ഒപ്പം തന്നെ ജാതിയുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന കേസിലാണ് പഞ്ചാബ് പോലീസ് നടപടി സ്വീകരിച്ചത്.
അറസ്‌റ്റിന് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. എഎപിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പഞ്ചാബ് പോലീസ് ഡെൽഹിയിൽ എത്തിയാണ് ബഗ്ഗയെ അറസ്‌റ്റ് ചെയ്‌തത്.
അതേസമയം എഎപി സർക്കാർ എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, ജനം നൽകിയ അധികാരം രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുന്നത് ലജ്‌ജാകരമാണെന്നും ഡെൽഹി ബിജെപി വക്‌താവ് പ്രവീൺ ശങ്കർ കപൂർ ആരോപിച്ചു.
Read also: ഷാർജ വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന




































