ബെയ്ജിംഗ്: ടേക്ക് ഓഫ് സമയത്ത് ചൈനയിൽ വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്നും മാറ്റാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലവിൽ നിസാര പരിക്കുകളോടെ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ടിബറ്റ് എയർലൈൻസിന്റെ വിമാനത്തിനാണ് തീപിടിച്ചത്. ടേക്ക് ഓഫ് സമയത്ത് റൺവേയിൽ നിന്നും തെന്നിമാറിയതാണ് അപകടം ഉണ്ടാകാൻ കാരണം. തീപിടുത്തം ഉണ്ടാകുന്ന സമയത്ത് 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ് കിംഗില്‍ നിന്ന് ടിബറ്റിലെ നൈന്‍ചിയിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ് തീപിടുത്തം ഉണ്ടായത്.
Read also: വിദ്യാർഥിനിയെ അപമാനിച്ച സംഭവം; സമസ്തക്ക് എതിരെ ഗവർണർ




































