ഷോപിയാന: ജമ്മു കശ്മീരിലെ ഷോപിയാനയിൽ നടന്ന വെടിവെപ്പിൽ രണ്ട് ലഷ്കർ-ഇ- തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. തീവ്രവാദി ജാൻ മുഹമ്മദ് ലോണും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്.
കുൽഗാം ജില്ലയിലെ ബാങ്ക് മാനേജർ വിജയ് കുമാറിനെ കൊലപ്പെടുത്തിയ തീവ്രവാദികളെയാണ് ഇപ്പോൾ വധിച്ചതെന്ന് സേന അറിയിച്ചു. ജൂൺ 2നാണ് വിജയ് കുമാർ കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
അമർനാഥ് തീർഥാടനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സുരക്ഷാ വിലയിരുത്തൽ നടത്തി. അമർനാഥ് തീർഥാടകർക്ക് നേരെ ഭീകരർ ആക്രമണം നടത്താൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് വിവരം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത തല യോഗം ചേർന്ന് സുരക്ഷ വിലയിരുത്തിയത്.
Most Read: സച്ചിൻ പൈലറ്റ് പോലീസ് കസ്റ്റഡിയിൽ; നടപടി കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള യാത്രക്കിടെ








































