സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ; നടപടി കോൺഗ്രസ് ആസ്‌ഥാനത്തേക്കുള്ള യാത്രക്കിടെ

By Desk Reporter, Malabar News
Sachin Pilot in police custody; Action During the trip to the Congress headquarters
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ. ബുധനാഴ്‌ച അക്ബർ റോഡിലെ എഐസിസി ആസ്‌ഥാനത്തേക്ക് പോകുന്നതിനിടെ ഡെൽഹി പോലീസ് ഇദ്ദേഹത്തെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ആണ് അറസ്‌റ്റ്.

രാജസ്‌ഥാൻ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിനെ പാർട്ടി ആസ്‌ഥാനത്തേക്ക് പോകുന്നതിനിടെ തടഞ്ഞുനിർത്തി പോലീസ് ബസിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പാർട്ടി ആസ്‌ഥാനത്തേക്ക് കടക്കാൻ മാത്രമാണ് താൻ ശ്രമിക്കുന്നതെന്ന് സച്ചിൻ പൈലറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

“അവർ എന്നെ ഏത് പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല. ഇത് തെറ്റാണ്. ഞാൻ ഇതിനെ അപലപിക്കുന്നു,” പോലീസ് വാനിൽ നിന്ന് പൈലറ്റ് പറഞ്ഞു. നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സച്ചിൻ പൈലറ്റ് വ്യക്‌തമാക്കി.

പാർട്ടി ആസ്‌ഥാനത്ത് അതിക്രമിച്ച് കയറിയ പോലീസ്, പ്രവർത്തകരെ ആക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം ഡെൽഹി പോലീസ് നിഷേധിച്ചു. ഇഡി ഓഫിസിനും കോൺഗ്രസ് ആസ്‌ഥാനത്തിനും ഇടയിലുള്ള പ്രദേശത്ത് 144 ഏർപ്പെടുത്തിയിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.

Most Read:  രൺബീർ- ആലിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ബ്രഹ്‌മാസ്‌ത്ര’; ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE