നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണം

By News Desk, Malabar News
Sonia-Gandhi
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ഇഡി നേരത്തെ തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌ത്‌ ശേഷം സോണിയയെ വിട്ടയച്ചിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോട് കൂടിയായിരുന്നു സോണിയാ ഗാന്ധി ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നീട് രണ്ടരയോടു കൂടി ഇടവേള അനുവദിച്ചു.

യങ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന ചോദ്യങ്ങൾ സോണിയയോട് ഇഡി ചോദിച്ചതായാണ് വിവരം.ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് എഐസിസി ആസ്‌ഥാനത്തും ഡെൽഹിയിലും വൻ പ്രതിഷേധമാണ് ഇന്നലെ ഉയര്‍ന്നത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇഡി ചുരുക്കിയത്.

നേരത്തേ, ജൂൺ 8ന് ഹാജരാകാനാണ് സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊറോണ രോഗബാധിതയായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വിശദമായി ചോദ്യം ചെയ്‌തു.

Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE