കണ്ണൂരിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെയാണ് മകൻ ക്രിസ്‌റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പിന്നാലെ ക്രിസ്‌റ്റി കേളകം പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

By Senior Reporter, Malabar News
crime news
Representational Image

കണ്ണൂർ: കേളകം കണിച്ചാറിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് വാക്കുതർക്കത്തിന് ഒടുവിലെന്ന് പോലീസ്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെയാണ് മകൻ ക്രിസ്‌റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

പിന്നാലെ ക്രിസ്‌റ്റി കേളകം പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അയൽവാസിക്കൊപ്പം സ്‌കൂട്ടറിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്‌റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അമ്മയുമായുള്ള വാക്കുതർക്കത്തിന് ഒടുവിൽ കിടപ്പുമുറിയിൽ വെച്ചാണ് ക്രിസ്‌റ്റി ഗീതമ്മയെ അക്രമിച്ചത്. ഈ സമയം പിതാവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്‌ക്ക് ശേഷം സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്‌കൂട്ടറിൽ പോലീസ് സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കൂടാതെ, കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടിപാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തുന്നുണ്ട്. ക്രിസ്‌റ്റിയെ കൂടാതെ ഒരു മകൾ കൂടിയുണ്ട്. പേരാവൂർ ഡിവൈഎസ്‌പി ചന്ദ്രമോഹൻ, കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Most Read| ആം ആദ്‌മിയിൽ പൊട്ടിത്തെറി; മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE