പാലക്കാട്: കേരളം കാത്തിരുന്ന നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമരയ്‌ക്ക് (59) വധശിക്ഷ. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കൊന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചെന്താമര കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
അത്യപൂർവങ്ങളിൽ അപൂർവമായ കേസെന്ന് നിരീക്ഷിച്ച കോടതി മുൻകാലങ്ങളിലെ വിവിധ കേസുകളുടെ റഫറൻസുകൾ വിശദമായി പരിശോധിച്ചതിന് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യത്തിന് അർഹമായ ശിക്ഷ നൽകുന്നതിലൂടെ സമൂഹത്തിന് ഒരു ശക്‌തമായ സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് കോടതി വിധിപ്രസ്‌താവത്തിൽ വ്യക്‌തമാക്കി.
ചെന്താമര സ്‌ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് ആപത്താണെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്. മുൻകാല സ്വഭാവം പരിഗണിക്കരുതെന്നും സാഹചര്യ തെളിവാണുള്ളത്, പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു.
കൊലപാതകം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2019 ഓഗസ്‌റ്റ് 31ന് ആയിരുന്നു അയൽവാസിയായ നെൻമാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെ 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
സജിതയെ കൊന്ന കേസിൽ ചെന്താമരയ്‌ക്ക് പാലക്കാട് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര മറ്റുരണ്ടു കൊലപാതകങ്ങളും നടത്തിയത്. പിന്നാലെ ഒളിവിൽപ്പോയ ഇയാളെ രണ്ട് രാത്രിയും രണ്ട് പകലും നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തുണ്ടി വനമേഖലയിൽ നിന്ന് പോലീസ് പിടികൂടിയത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്




































