പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്‌ടർ പറന്നത് ആശങ്ക വർധിപ്പിക്കുന്നു. വ്യാഴാഴ്‌ച രാവിലെ 11 മണിയോടെയാണ് കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. എന്നാൽ, ഇതേക്കുറിച്ച് പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല.
കൊടിമരത്തിന് തൊട്ടടുത്തായാണ് ഹെലികോപ്‌ടർ പറന്നത്. ഹെലികോപ്‌ടറിൽ നാലുപേർ ഉണ്ടായിരുന്നതായാണ് വിവരം. അതീവ സുരക്ഷാ മേഖലയിൽ അനുവാദം വാങ്ങാതെ ഹെലികോപ്‌ടർ എത്തിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ സ്‌പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി.
അതേസമയം, സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലാണ് ഹെലികോപ്‌ടർ താഴ്‌ന്ന് പറന്നതെന്നാണ് കോസ്‌റ്റ് ഗാർഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്‌റ്റ് ഗാർഡ് പറയുന്നു. എന്നാൽ, സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട് സമ്മർപ്പിക്കാനാണ് എഡിജിപിയുടെ നിർദ്ദേശം.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































