ശുചിമുറി ഉൾപ്പടെ നവീകരിക്കണം; ശബരിമലയിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം

ഈ സീസൺ കഴിഞ്ഞാൽ ശബരിമലയെ തിരുപ്പതി മോഡലാക്കാനുള്ള പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.

By Senior Reporter, Malabar News
VD Satheesan-Kerala Budget 2026
(Image Courtesy: VD Satheesan FB Page)

പമ്പ: ശബരിമലയിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വിഡി സതീശൻ. ഭക്‌തർക്ക് ആവശ്യമായ സജ്‌ജീകരണങ്ങൾ ഒരുക്കാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയത്. ശുചിമുറി ബ്ളോക്കിലെ അവസ്‌ഥ കണ്ട് മൂക്കുപൊത്തിയ മുഖ്യമന്ത്രി, നടപടികൾ എത്രയുംപെട്ടെന്ന് പൂർത്തിയാക്കാനും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശബരിമലയിൽ ഇന്ന് അവലോകന യോഗം ചേർന്നു. ദേവസ്വം മന്ത്രി കെ മുരളീധരനും സാംസ്‌കാരിക മന്ത്രി പിസി വിഷ്‌ണുനാഥും യോഗത്തിൽ പങ്കെടുത്തു. ഈ സീസൺ കഴിഞ്ഞാൽ ശബരിമലയെ തിരുപ്പതി മോഡലാക്കാനുള്ള പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

ശബരിമലയിൽ തയ്യാറെടുപ്പുകളിൽ മെല്ലെപ്പോക്കെന്ന് ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഇന്ന് അവലോകന യോഗം ചേർന്നത്. അരവണ തയ്യാറാക്കുന്നതിനുള്ള സാധനങ്ങളുടെ ടെൻഡർ നടപടികൾ ഏറെ വൈകി. തുലാമാസ പൂജയ്‌ക്ക് മുൻപ് തന്നെ തീർഥാടന കാലത്തേക്കുള്ള അരവണ കരുതൽ ശേഖരം തയ്യാറാക്കാൻ തുടങ്ങേണ്ടതാണ്. എന്നാൽ, ഇതുവരെ സാധനങ്ങൾ എത്തിക്കാനായിട്ടില്ല.

മുൻ വർഷങ്ങളിൽ കരാറുകാർ തന്നെ സാധനങ്ങൾ സന്നിധാനത്ത് എത്തിച്ചിരുന്നെങ്കിൽ ഇത്തവണ പമ്പ വരെ എത്തിച്ചാൽ മതിയെന്നാണ് കരാർ. ഇതുകാരണം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കുന്ന ദേവസ്വം ബോർഡിന് അധികച്ചെലവും സൃഷ്‌ടിക്കും. 50 ലക്ഷം കിലോഗ്രാം ശർക്കര, അരി, ചുക്ക്, ഏലയ്‌ക്ക, ജീരകം, കൽക്കണ്ടം, ഉണക്കമുന്തിരി തുടങ്ങിയവ ഉൾപ്പടെ സന്നിധാനത്തേക്ക് എത്തിക്കാനും ഏറെ സമയം ആവശ്യമുണ്ട്.

ഇന്ന് 40,000ത്തോളം ഭക്‌തരാണ് സന്നിധാനത്ത് എത്തിയത്. തുലാമാസ പൂജയ്‌ക്ക് തന്നെ തിരക്കേറുമ്പോൾ ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള സജ്‌ജീകരണങ്ങൾ ചെയ്‌തിട്ടില്ല. ഒരുമാസത്തിനുശേഷം ദിവസവും ലക്ഷക്കണക്കിന് ഭക്‌തർ എത്താനുള്ളതാണ്. റോഡുകളുടെ നവീകരണം ഉൾപ്പടെ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുക വെല്ലുവിളിയാണ്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE