104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

By News Desk, Malabar News

ഒന്നിൽ കൂടുതൽ വീടുകളിൽ താമസിക്കാത്തവർ വിരലിലെണ്ണാവുന്നതേ കാണൂ. ഒരു പരിധി കഴിയുമ്പോൾ വീട് പുതുക്കി പണിയുകയോ അല്ലെങ്കിൽ പുതിയ വീട്ടിലേക്ക് താമസം മാറുകയോ ചെയ്യുന്നവരാണ് കൂടുതലും. ഇവിടെയാണ് ബ്രിട്ടണിൽ നിന്നുള്ള എൽസി ആൽക്കോക്ക് വേറിട്ട് നിൽക്കുന്നത്. ജനിച്ചത് മുതൽ ഒരേയൊരു വീട്ടിൽ തന്നെയാണ് എൽസി താമസിച്ച് വരുന്നത്. ഇതിൽ എന്താണ് ഇത്ര അൽഭുതം എന്നല്ലേ? ഈ എൽസിക്ക് ഇപ്പോൾ വയസ് 104 ആണ്.

തന്റെ ആയുസ് മുഴുവൻ ഒരു വീട്ടിൽ തന്നെ ചെലവഴിച്ചതിന്റെ കഥയാണ് എൽസിക്ക് പറയാനുള്ളത്. 1918ലായിരുന്നു എൽസിയുടെ ജനനം. രണ്ട് ലോകമഹായുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച വ്യക്‌തി കൂടിയാണ്. നാല് രാജാക്കൻമാരും രാജ്‌ഞിമാരും 25 പ്രധാനമന്ത്രിമാരും ഇവരുടെ ജീവിതകാലത്ത് ഉണ്ടായി. ഹുത്വെയ്‌റ്റിലെ ബാർക്കർ സ്‌ട്രീറ്റിലാണ് എൽസിയുടെ വീട്.

1902ൽ എൽസിയുടെ അച്ഛനാണ് ഈ വീട് വാടകക്ക് എടുത്തത്. ഇന്നത്തെ 2800 രൂപയായിരുന്നു അന്നത്തെ വാടക. മാതാപിതാക്കൾക്കും നാല് സഹോദരങ്ങൾക്കുമൊപ്പം എൽസി ആ വീട്ടിൽ ജീവിച്ചു. ഏറ്റവും ഇളയ മകളായിരുന്നു എൽസി. 14 വയസുള്ളപ്പോൾ അമ്മ ന്യുമോണിയ ബാധിച്ച് മരിച്ചു. ശേഷം അച്ഛനൊപ്പം ആ വീട്ടിൽ തന്നെ എൽസി താമസിച്ച് പോന്നു. ഇതിനിടെ 1941 രണ്ടാം ലോകമഹായുദ്ധ കാലത്ത് എൽസി വിവാഹിതയായി. തുടർന്ന് അച്ഛനെ നോക്കാനായി ഭർത്താവ് ബില്ലിനൊപ്പം സ്വന്തം വീട്ടിൽ തന്നെ താമസിച്ചു.

പിന്നീട്, 1949ൽ അച്ഛൻ മരിച്ചു. ശേഷം, 1960ൽ എൽസിയും ഭർത്താവും ചേർന്ന് ആ വീട് സ്വന്തമാക്കി. 24000 രൂപ ലോണെടുത്താണ് അന്ന് വീട് വാങ്ങിയത്. ഇന്ന് ഏകദേശം 70 ലക്ഷം രൂപയോളം വില വരുമെന്ന് എൽസി പറയുന്നു. അന്ന് തൊട്ട് വലിയ മോടിപിടിപ്പിക്കലൊന്നും നടത്തിയിട്ടില്ല. എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെ വീട് നിലനിൽക്കുന്നതാണ് തനിക്കിഷ്‌ടം. ഈ വീട് പോലെ സന്തോഷവും സമാധാനവും തരുന്ന സ്‌ഥലം വേറെയില്ലെന്നും എൽസി പറയുന്നു.

Lived in the same house for 104 years; Elsie 'The Great Grandma'

Most Read: സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE