സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം

By News Desk, Malabar News
Ajwa Travels

ചീറിപാഞ്ഞ് പോകുന്ന ചീറ്റപ്പുലിയെ ടിവിയിൽ കണ്ട് ആവേശത്തോടെ നോക്കിയ ഓർമ നമുക്കെല്ലാവർക്കും കാണും. ഇതേ ചീറ്റപ്പുലി നേരിട്ട് വന്നാലോ? ഉറപ്പായും തിരിഞ്ഞോടും അല്ലേ. അങ്ങനെയൊരു സംഭവമാണ് ആഫ്രിക്കൻ സഫാരിക്കിടെ സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഈ യാത്രക്കാർ തിരിഞ്ഞോടുകയോ ഭയപ്പെടുകയോ ചെയ്‌തില്ല. ഏറെ രസകരമായി തന്നെ അവരാ സംഭവം ആസ്വദിച്ചു.

ടാൻസാനിയയിലെ സെരെൻഗറ്റി നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. സഫാരിക്കിടെ വാഹനത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഒരു ചീറ്റപ്പുലി ചാടിക്കയറുകയായിരുന്നു. വാഹനത്തിന്റെ പുറകിൽ പുലിയെ കണ്ട് ആദ്യം ആളുകൾ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരന്നു. പക്ഷേ, പുലി വളരെ കൂൾ ആയിരുന്നു. മനുഷ്യരുമായി ഇണങ്ങിയ ചീറ്റപ്പുലിയായിരുന്നു ഇത്. അതിനാൽ തന്നെ ചാടിക്കയറിയ വാഹനത്തിൽ ആളുകളെ കണ്ടിട്ടും കക്ഷിക്ക് വലിയ കുലുക്കമൊന്നും ഉണ്ടായിരുന്നില്ല. ശാന്തനായി വാഹനത്തിന് മുകളിൽ കിടന്നു.

അമ്പരപ്പ് മാറിയതോടെ ചീറ്റപ്പുലിയുടെ ചേഷ്‌ടകൾ ക്യാമറയിൽ പകർത്താനുള്ള തിരക്കായി ആളുകൾക്ക്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ഐഎഫ്‌എസ്‌ ഉദ്യോഗസ്‌ഥനായ സുരേന്ദർ മെഹ്‌റ ‘മാൻ ഇൻ വൈൽഡ്’ എന്ന അടിക്കുറിപ്പോടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഏറെ രസകരമായ വീഡിയോ നിരവധി ആളുകൾ ഷെയർ ചെയ്‌തു. വിനോദ സഞ്ചാരികൾക്ക് എന്തായാലും ഇത് മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കുമെന്നാണ് ആളുകൾ പറയുന്നത്.

ആഫ്രിക്കയുടെ വടക്കൻ ടാൻസാനിയയിൽ വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ് സെരെൻഗറ്റി. ഏകദേശം 30,000 കിലോമീറ്ററാണ് ഈ സംരക്ഷിത പ്രദേശത്തിന്റെ വിസ്‌തീർണം. അതിൽ സെരെൻഗറ്റി നാഷണൽ പാർക്കും ഉൾപ്പെടുന്നു. ടാൻസാനിയയുടെ ദേശീയ ഉദ്യാനമാണിത്. രാജ്യത്തെ ടൂറിസം മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്നതും ഈ മേഖലയാണ്.

Most Read: തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE