അട്ടപ്പാടി ചുരത്തിൽ മരം വീണ് ബ്ളോക്കിൽ കുടുങ്ങി; ആംബുലൻസിലെ രോഗി മരിച്ചു

വെള്ളമാരി ഉന്നത സ്വദേശി സജീവ് കുമാറാണ് മരിച്ചത്.

By Senior Reporter, Malabar News
rain in Attappadi churam
Rep. Image

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്കിൽപ്പെട്ട ആംബുലൻസിലെ രോഗി മരിച്ചു. പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്‌ഥയിലായ വെള്ളമാരി ഉന്നത സ്വദേശി സജീവ് കുമാറാണ് മരിച്ചത്.

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സജീവ് കുമാറിനെയും വഹിച്ചുള്ള ആംബുലൻസ് ചുരത്തിലെത്തിയത്. എന്നാൽ, മരണം വീണതിനെ തുടർന്ന് ഏകദേശം ഒരുമണിക്കൂറോളം ആംബുലൻസ് ചുരത്തിൽ കുടുങ്ങി.

പിന്നീട് മരം മുറിച്ചുമാറ്റിയ ശേഷം യാത്ര തുടർന്നുവെങ്കിലും തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും സജീവ് മരണപ്പെട്ടിരുന്നു. ഒരുപക്ഷേ അൽപ്പം നേരത്തെ എത്തിയിരുന്നുവെങ്കിൽ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.

അട്ടപ്പാടി മേഖലയിലെ ജനങ്ങളുടെ യാത്രാപ്രതിസന്ധി ഗുരുതരമാണ്. മേഖലയിലെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ പ്രധാനമായും ആശ്രയിക്കുന്ന ഏക വഴിയാണ് ചുരം റോഡ്. മഴക്കാലമാകുമ്പോൾ മരം വീണും മറ്റും ഗതാഗതം തടസപ്പെടുന്നത് പതിവാണ്. ഇത് അടിയന്തര ചികിൽസ ആവശ്യമുള്ള രോഗികളെയടക്കം ബാധിക്കാറുണ്ട്.

Most Read| പ്രായമൊക്കെ എന്ത്! ബിഎ പരീക്ഷയിൽ മികച്ച വിജയം നേടി പത്ത് വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE