അട്ടപ്പാടി ചുരത്തിൽ കനത്തമഴ; പിക്കപ്പ് വാൻ ഒഴുകിപ്പോയി

By Web Desk, Malabar News
rain-kerala
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്‌ച വൈകിട്ട് ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു.

പുത്തൻ പുരക്കൽ സോമനും മകനുമായിരുന്നു പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്. ഇവർ ഒഴുക്കിൽ പെട്ടെങ്കിലും കണ്ടുനിന്നവർ ഇട്ടുകൊടുത്ത കയറില്‍പ്പിടിച്ച് രക്ഷപ്പെട്ടു. എന്നാൽ പിക്കപ്പ് വാൻ വലിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദിവസങ്ങളായി അട്ടപ്പാടി ചുരത്തിൽ കനത്ത മഴയാണ്.

അഗളി മേഖലകളിൽ കാര്യമായ മഴയില്ല. എന്നാൽ അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉൾവനങ്ങളിലും ശക്‌തമായ മഴ പെയ്യുകയാണ്. മഴയുടെ പശ്‌ചാത്തലത്തിൽ ചുരത്തിൽ കൂടിയുള്ള ഗതാഗതം ദുസഹമാകുന്നുണ്ട്. പലയിടത്തും പാലങ്ങളും ചപ്പാത്തുകളും കര കവിഞ്ഞൊഴുകുന്നുണ്ട്.

Must Read: കെ- റെയിൽ മുന്നോട്ട് തന്നെ; ജില്ലകളിൽ കല്ലിടൽ പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE