മന്ദംപൊട്ടി തോട് കരകവിഞ്ഞു; അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു

By Trainee Reporter, Malabar News
Traffic-disrupted in-Attappadi
Representational Image
Ajwa Travels

പാലക്കാട്: കനത്ത മഴയിൽ മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടർന്ന് അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. സൈലന്റ്‌വാലി വനമേഖലയിൽ ഇന്നലെ പെയ്‌ത കനത്ത മഴയിലാണ് മന്ദംപൊട്ടി തോട് കരകവിഞ്ഞത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ചുരത്തിൽ ഗതാഗതം പൂർണമായി തടസപ്പെട്ടത്.

ഗതാഗതം തടസപ്പെട്ടതോടെ അമ്പതോളം വാഹങ്ങളാണ് ചുരത്തിൽ കുടുങ്ങി കിടന്നത്. തുടർന്ന് അരമണിക്കൂറിന് ശേഷം പോലീസ് എത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. അതേസമയം, അട്ടപ്പാടി ചുരത്തിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെ ഏർപ്പെടുത്തിയ രാത്രിയാത്രാ നിരോധനം തുടരുകയാണ്. ഇതേ തുടർന്ന് മുക്കാലി, ആനമൂളി ചെക്ക്പോസ്‌റ്റുകൾ അടച്ചു.

Most Read: ഇന്നും ശക്‌തമായ മഴ; സംസ്‌ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE