പരസ്യ പ്രചാരണത്തിന് ഒരേയൊരു ദിനം മാത്രം; കേരളം വെള്ളിയാഴ്‌ച ബൂത്തിലേക്ക്

ഇന്നും നാളെയുമായി സ്‌ഥാനാർഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങൾ നടക്കും.

By Trainee Reporter, Malabar News
loksabha election 2024
Rep. Image
Ajwa Travels

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി ദിവസങ്ങൾമാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് മുന്നണികൾ കടന്നിരിക്കുകയാണ്. ഇനിയൊരു ദിനം മാത്രമാണ് മുമ്പിലുള്ളത്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്‌ട്രീയ പാർട്ടികളെല്ലാം തന്നെ. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം.

ഇന്നും നാളെയുമായി സ്‌ഥാനാർഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയ നേതാക്കൾ പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചരണത്തിനുള്ള സമയം. വ്യാഴാഴ്‌ച നിശബ്‌ദ പ്രചാരണമാണ്. വെള്ളിയാഴ്‌ച കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും.

13 സംസ്‌ഥാനങ്ങളിൽ നിന്നായി 88 മണ്ഡലങ്ങളാണ് കേരളത്തിനൊപ്പം രണ്ടാംഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലെത്തുന്നത്. കർണാടകയിലെ 14, രാജസ്‌ഥാനിലെ 13 മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. കലാപബാധിത മേഖലയായ ഔട്ടർ മണിപ്പൂരിലെ ശേഷിക്കുന്ന ബൂത്തുകളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്.

ഒപ്പം യുപി, മഹാരാഷ്‌ട്ര, അസം, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ത്രിപുര, ബംഗാൾ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങും 26ന് നടക്കും. നാളെ ഛത്തീസ്‌ഗഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിന് ഇറങ്ങും. അതേസമയം, ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് വിശ്രമത്തിലായ രാഹുൽ ഗാന്ധി, എന്ന് പ്രചാരണം തുടങ്ങുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടില്ല.

Most Read| ഞെട്ടിവിറച്ച് തായ്‌വാൻ; പുലർച്ചെ വരെ 80-ലധികം ഭൂചലനങ്ങൾ- ആളപായമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE