ഞെട്ടിവിറച്ച് തായ്‌വാൻ; പുലർച്ചെ വരെ 80-ലധികം ഭൂചലനങ്ങൾ- ആളപായമില്ല

ഈ മാസം മൂന്നിന് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു.

By Trainee Reporter, Malabar News
Earthquake in Taiwan
ഭൂകമ്പത്തിൽ ചരിഞ്ഞ കെട്ടിടം (PIC: NBC NEWS)
Ajwa Travels

തായ്‌പേയ്: തായ്‌വാനെ വിറപ്പിച്ച് തുടർ ഭൂചലനങ്ങൾ. തിങ്കളാഴ്‌ച രാത്രി തുടങ്ങി ഇന്ന് പുലർച്ചെ വരെ 80-ലധികം ഭൂചലനങ്ങളാണ് തായ്‌വാന്റെ കിഴക്കൻ മേഖലകളിൽ ഉണ്ടായത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്. തായ്‌വാൻ തലസ്‌ഥാനമായ തായ്‌പേയിൽ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്‌ടം ഉണ്ടായി.

ഗ്രാമീണ- കിഴക്കൻ മേഖലകളിൽ ആയിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. ഈ മാസം മൂന്നിന് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു. അതിന് ശേഷം നൂറുകണക്കിന് തുടർചലനങ്ങളാണ് തായ്‌വാനിലുണ്ടായത്‌.

ഏപ്രിൽ മൂന്നിന് ഉണ്ടായ ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ച ഒരു ഹോട്ടൽ കെട്ടിടം ഒരുവശത്തേക്ക് ചെരിഞ്ഞിരിക്കുകയാണെന്ന് ഹുവാലിയനിലെ അഗ്‌നിശമന വിഭാഗം അറിയിച്ചു. 2016ൽ തെക്കൻ തായ്‌വാനിൽ ഉണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. 1999ൽ റിക്‌ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.

Most Read| കർണാടക മുൻ മുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE