രൺബീർ- ആലിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ബ്രഹ്‌മാസ്‌ത്ര’; ട്രെയ്‌ലർ പുറത്ത്

By Film Desk, Malabar News
Ajwa Travels

അയൻ മുഖർജിയുടെ സംവിധാനത്തിൽ രൺബീർ കപൂർ– അമിതാഭ് ബച്ചൻ– ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ബ്രഹ്‌മാസ്‌ത്ര’ ട്രെയ്‌ലർ പുറത്ത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2022 സെപ്‌തംബർ 9ന് റിലീസ് ചെയ്യും.

‘ബ്രഹ്‌മാസ്‌ത്ര’: ഭാഗം ഒന്ന്: ശിവ’ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. ചിത്രത്തിൽ നാഗാർജുനയും മൗനി റോയിയും അഭിനയിക്കുന്നുണ്ട്. കൂടാതെ ഷാരൂഖ് ഖാൻ അതിഥിവേഷത്തിലും എത്തുന്നു.

അയാൻ മുഖർജിയുടെ ഈ സ്വപ്‌ന പദ്ധതി നിർമിക്കുന്നത് കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്‌സ് സ്‌റ്റാർ സ്‌റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്‌റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ്.

ഇന്ത്യൻ പുരാണങ്ങളിലെ ആഴത്തിൽ വേരൂന്നിയ സങ്കൽപ്പങ്ങളിൽ നിന്നും കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആധുനിക ലോകത്തിൽ സജ്‌ജീകരിച്ചിരിക്കുന്ന പുതിയ സിനിമാറ്റിക് ലോകമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഫാന്റസി, സാഹസികത, നൻമ, തിൻമ, സ്‌നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേർന്ന ഒരു മഹാകാവ്യമാണിതെന്നും അണിയറ പ്രവര്‍ത്തകർ അവകാശപ്പെടുന്നു.

സംവിധായകൻ എസ്എസ് രാജമൗലിയാണ് സിനിമയുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയേറ്ററുകളിലെത്തിക്കും.

Most Read: രാഹുൽ ഗാന്ധിയെ അറസ്‌റ്റ്‌ ചെയ്‌തേക്കുമെന്ന് സൂചന; പ്രതിഷേധം തുടരാൻ കോൺഗ്രസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE