പാലക്കാട്: ജില്ലയിലെ കല്ലടിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും മണ്ണാർക്കാട് നിന്നു വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ 7.15ഓടെയാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പോലീസ് സ്‌റ്റേഷന്റെ മതിൽ ഇടിച്ചു തകർത്തു. ഒരാൾ അപകട സ്‌ഥലത്തും, മറ്റൊരാൾ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്. മരിച്ചവർ ഇരുവരും മണ്ണാർക്കാട് സ്വദേശികളാണ്.
Read also: 1984ലെ സിഖ് വിരുദ്ധ കലാപം; 4 പേർ കൺപൂരിൽ അറസ്‌റ്റിൽ







































