പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തെ പോലീസ് മർദ്ദിച്ചെന്ന് ആക്ഷേപം. ഒരു യുവതിക്ക് സാരമായി പരിക്കേറ്റു. രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിച്ചെന്നും ആരോപണമുണ്ട്.
ബാറിന് സമീപം സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ പോലീസ് ആളുമാറി ഇവർക്ക് നേരെ തിരിഞ്ഞെന്നാണ് സൂചന. ഇന്നലെ രാത്രി 11.30ഓടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. കൊല്ലത്ത് വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മുണ്ടക്കയത്തേക്ക് മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം.
വാഹനത്തിലുണ്ടായിരുന്ന മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി നിർത്തിയപ്പോഴാണ് സംഭവം. ഈ സമയത്ത് വാഹനത്തിലെത്തിയ പോലീസ് അകാരണമായി വാഹനത്തിന് പുറത്തുനിന്നവരെ മർദ്ദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ മൂന്നുപേർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കും, രാജ്യാന്തര മേഖലയാക്കി മാറ്റും; ഡൊണാൾഡ് ട്രംപ്