വിജു ജെറമിയ ട്രാവന്റെ ‘ക്രൂശതിൽ പിടഞ്ഞ് യേശു’ മ്യൂസിക് ആൽബം പുറത്തിറക്കി

കൊച്ചി പുല്ലേപ്പടിയിൽ നിയോ ഫിലിംസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ റവ. ഡോ ജോൺ ജോസഫ്, സംവിധായകൻ സിബി മലയിൽ, സംഗീത സംവിധായകൻ ദീപക് ദേവ്, നടൻ സിജോയ് വർഗീസ്, സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദേവൂസ് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.

By Senior Reporter, Malabar News
music artist Viju Jeremiah Traven
Viju Jeremiah Traven (VJ Traven)
Ajwa Travels

കൊച്ചി: സിറിയലിസ്‌റ്റിക്‌ ഗോസ്‌പൽ ഗായകൻ വിജു ജെറമിയ ട്രാവന്റെ പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം ‘ക്രൂശതിൽ പിടഞ്ഞ് യേശു’ പുറത്തിറക്കി. ദുഃഖവെള്ളി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ആൽബത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നതും പാടിയതും ട്രാവനാണ്. മലയാളം കൂടാതെ, തമിഴ്, ഹിന്ദി, ഇംഗ്ളീഷ് പതിപ്പുകളും റിലീസ് ചെയ്‌തു.

കൊച്ചി പുല്ലേപ്പടിയിൽ നിയോ ഫിലിംസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ റവ. ഡോ ജോൺ ജോസഫ്, സംവിധായകൻ സിബി മലയിൽ, സംഗീത സംവിധായകൻ ദീപക് ദേവ്, നടൻ സിജോയ് വർഗീസ്, സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദേവൂസ് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. റൂം 6:23 പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്‌തത്‌. യേശുവിന്റെ ത്യാഗവും ക്രൂശിലെ വേദനയും ആഴത്തിൽ പ്രതിപാദിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയത് വിജെ ട്രാവനും അനൂപ് ബാലചന്ദ്രനും ചേർന്നാണ്.

ആൽവിൻ അലക്‌സാണ് മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് വീഡിയോ ഡയറക്‌ടർ- ടിമി വർഗീസ്, അസോസിയേറ്റ് ഡയറക്‌ടർ & എഡിറ്റർ- സ്‌റ്റെറി കെഎസ്, പ്രൊഡക്ഷൻ കൺട്രോളർ- ജെൻസൺ ടി എക്‌സ്, ആർട്ട് ഡയറക്‌ടർ- ജീമോൻ മൂലമറ്റം. ഡിഐഒപി- ആന്റണി ജോ, ഗിറ്റാർ, മാൻഡലിൻ- സന്ദീപ് മോഹൻ, അഭിനേതാവ്- വിജയ് കൃഷ്‌ണൻ.

തൊണ്ണൂറുകളിൽ രാജ്യത്തെ സംഗീത വേദികളിൽ തരംഗം സൃഷ്‌ടിച്ച റോക്ക് ബാൻഡായ ശിവയുടെ മുഖ്യ ഗായകനായിരുന്നു വിജു. റോക്ക് സംഗീതവേദികളിൽ നിന്നും പിന്തിരിഞ്ഞ വിജെ ട്രാവൻ ക്രിസ്‌തീയ ആരാധനാ ഗാനങ്ങളിൽ ശ്രദ്ധചെലുത്തുകയായിരുന്നു. ‘യേശുവേ കരുണാമയനെ’, ‘എന്റെ യേശു നായകനെ’ തുടങ്ങി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഒന്നാകെ നെഞ്ചിലേറ്റിയ ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

ഗായകൻ, സംഗീത സംവിധായകൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഇദ്ദേഹം കൊച്ചി സ്വദേശിയാണ്. പുതുതലമുറകൾക്കിടയിൽ ഫൈൻ ആർട്‌സിനെ പ്രോൽസാഹിപ്പിക്കുകയാണ് തന്റെ ഗാനങ്ങളുടെ ലക്ഷ്യമെന്ന് വിജെ ട്രാവൻ പറയുന്നു. ഇതിലൂടെ കൂടുതൽ കലാകാരൻമാർക്ക് മികച്ച അവസരങ്ങൾ ഒരുക്കുവാനും അവരുടെ കലാവാസന പ്രകടമാക്കുവാനും സാധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE