ന്യൂഡെൽഹി: പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരം, വ്യാജവാർത്തകളുടെ പ്രചരണം തടയൽ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിരോധനം.
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. സിന്ധൂനദീജല കരാർ അനിശ്ചിതമായി നിർത്തിവെക്കുന്നത് ഉൾപ്പടെ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് രാജ്യം.
Most Read| സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ തട്ടിയെടുത്തു; വീണയ്ക്ക് സുപ്രധാന പങ്കെന്ന് റിപ്പോർട്