പാലക്കാട്: പത്താം ക്ളാസ് വിദ്യാർഥി ജീവനൊടുക്കി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്- റീത്ത ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയാണ്. വൈകീട്ടാണ് അഭിനവിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടുദിവസമായി അഭിനവ് സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം ഇതേ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയിരുന്നു. മരണത്തിൽ ആരോപണമുയർന്നതിന് പിന്നാലെ അധ്യാപകർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ക്ളാസിൽ വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക അർജുനോട് പറഞ്ഞതായും സഹപാഠികൾ മൊഴി നൽകിയിരുന്നു. ഇതോടെ, സ്കൂളിലെ പ്രധാനാധ്യാപിക യു. ലിസി, ക്ളാസ് അധ്യാപിക ടി. ആശ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
Most Read| തിരുവനന്തപുരം കോർപറേഷൻ; രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി






































