‘ഷീ പവർ 2025’: സിംഗപ്പൂരിന് സമാനമായ വളർച്ച കേരളത്തിനും സാധ്യം; ധനമന്ത്രി

കേരളത്തിന് സിംഗപ്പൂരിന് സമാനമായ വികസന വളർച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നാലാമത് 'ഷീ പവർ 2025' വനിതാ ഉച്ചകോടിയിൽ പറഞ്ഞു.

By Desk Reporter, Malabar News
She Power Summit Kochi Finance Minister K. N. Balagopal
ധനമന്ത്രി കെ.എൻ. ബാലഗോപാൽ പരിപാടി ഉൽഘാടനം ചെയുന്നു. (Supplied image | She Power Summit Kochi 2025)
Ajwa Travels

കൊച്ചി: കൊച്ചി റിനൈ ഹോട്ടലിൽ ചാനൽ അയാം സംഘടിപ്പിച്ച ‘ഷീ പവർ 2025‘ വനിതാ ഉച്ചകോടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെ ആയിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. സംസ്‌ഥാനത്തിന് വികസനരംഗത്ത് വലിയ സാധ്യതകളാണുള്ളത്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സംവിധാനങ്ങൾ സംരംഭക മേഖലയിലേക്ക് കൂടുതൽ സ്‌ത്രീകളെ ആകർഷിക്കുന്നുണ്ട്. ഫുഡ് പ്രൊസസിംഗ്, അപ്പാരൽ മേഖലകളിൽ കേരളത്തിൽ വലിയ സംരംഭക മുന്നേറ്റമാണ് ദൃശ്യമാകുന്നതെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും സാമ്പത്തിക-ഡിജിറ്റൽ മേഖലകളിൽ കൂടുതൽ സ്‌ത്രീകളെ സ്വയം പര്യാപ്‍തതയിലേക്ക്‌ നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. വരുമാനം വർധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതമായ നിക്ഷേപ രീതികൾ ശീലിക്കുക, സൈബർ ഭീഷണികളെ പ്രതിരോധിക്കുക, തൊഴിലിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ദിശാബോധം പകർന്നു നൽകുന്നതായിരുന്നു ഷി പവർ 2025.

സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഹെഡ്‌ജ് ഇക്വിറ്റീസ് സിഎംഡി അലക്‌സ്‌ ബാബു, കിരൺ റിയാസ്, ആക്‌സിസ് ബാങ്ക് പ്രതിനിധികളായ വൈശാഖി ബാനർജി, സന്ദീപ് അഗർവാൾ എന്നിവർ സെഷനുകൾ നയിച്ചു. സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും സൈബർ സുരക്ഷാ വിദഗ്‌ധ ഡോ. പട്ടത്തിൽ ധന്യ മേനോൻ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. എഫ് 9 ഇൻഫോടെക് സിഇഒ ജയകുമാർ മോഹനചന്ദ്രൻ, രാജേഷ് വിക്രമൻ എന്നിവരും ഇതേ വിഷയത്തിൽ സംവദിച്ചു.

സ്‌ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചും സോഷ്യൽ മീഡിയ ഉപയോഗത്തിൽ പുലർത്തേണ്ട അതിർവരമ്പുകളെക്കുറിച്ചും സൺറൈസ് ഹോസ്‌പിറ്റൽ എംഡി പർവീൺ ഹഫീസ്, സൺറൈസ് മെഡിക്കൽ ഡയറക്‌ടർ ഡോ. രഞ്‌ജിനി രാഘവൻ എന്നിവർ സംസാരിച്ചു. വിജയകരമായ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിലെ പ്രായോഗിക പാഠങ്ങൾ നാച്ചുറൽസ് സലൂൺ സിഎംഡി സികെ കുമാരവേൽ, ഓക്‌സിജൻ ഫൗണ്ടർ ഷിജോ കെ തോമസ് എന്നിവർ പങ്കുവെച്ചു.

ഡിജിറ്റൽ റീട്ടെയിൽ മേഖലയിലെ സ്‌ത്രീസാന്നിധ്യം സംബന്ധിച്ച് വിവേക് കൃഷ്‌ണ ഗോവിന്ദ് വിഷയാവതരണം നടത്തി. കരിയർ വളർച്ചയ്‌ക്ക്‌ എഐ ടൂളുകൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ദീപു സേവ്യറും കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാവുന്ന ബിസിനസ് ആശയങ്ങളെക്കുറിച്ച് ബ്ളെയ്‌സ്‌ നൊറോണയും ക്ളാസുകൾ നയിച്ചു. സമ്പാദ്യ പദ്ധതികളെക്കുറിച്ച് ശ്രീവിദ്യ വി. പൈ വിശദീകരിച്ചു.

ഗായിക അഭയ ഹിരൺമയി, മാദ്ധ്യമപ്രവർത്തക ലക്ഷ്‍മി പത്‌മ എന്നിവർ പങ്കെടുത്ത ഫയർസൈഡ് ചാറ്റും ‘ഷി പവർ 2025‘ നെ ആകർഷകമാക്കി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്‌തു. ചാനൽ അയാം ഫൗണ്ടർ നിഷ കൃഷ്‌ണൻ, പ്രമുഖ വ്യവസായികൾ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്‌ധർ തുടങ്ങിയവരും പങ്കെടുത്തു.

MOST READ | കാത്തിരുന്ന അപ്ഡേറ്റ്‌ എത്തി; ആധാറിലെ മൊബൈൽ നമ്പർ ഇനി വീട്ടിലിരുന്ന് മാറ്റാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE