മലയാളത്തില്‍ നിന്നും മറ്റൊരു താരം കൂടി തമിഴ് സിനിമയിലേക്ക് ചുവടു വെക്കുന്നു. ‘ഉന്‍ കാതല്‍ ഇരുന്താല്‍‘ എന്ന ചിത്രത്തിലൂടെ മഖ്ബൂല്‍ സല്‍മാനാണ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഖ്ബൂലിന് പുറമെ ശ്രീകാന്ത്, ചന്ദ്രിക രവി, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഹാഷിം മരിക്കാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും ഹാഷിമിന്റേത് തന്നെയാണ്.
മരിക്കാര്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു സൈക്കളോജിക്കല്‍ ത്രില്ലറാണ്. കൂടാതെ ഹാഷിം മരിക്കാരിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം.
സജിത്ത് മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റിയാസ് ഖാന്‍, വയ്യാപുരി, അന്‍സില്‍, കാപ്പന്‍ ഫെയിം ചിരാഗ് ജനി, ജെന്‍സണ്‍, ക്രയിന്‍ മനോഹര്‍, ഹര്‍ഷിക പൂനച്ച, സോന ഹൈഡന്‍, കസ്‌തൂരി, ശ്രേയ രമേശ്, സാക്ഷി ദ്വിവേദി, ഗായത്രി തുടങ്ങിയ താര നിരയും അണിനിരക്കും.
കൂടാതെ പ്രഭാകരന്‍ അമുദന്‍, കണ്‍മണി എന്നിവരുടെ വരികള്‍ക്ക് മന്‍സൂര്‍ അഹമ്മദ് സംഗീതം പകരുന്നു.
2012 ലാണ് മഖ്ബൂല്‍ സല്‍മാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2018ല്‍ റിലീസായ ‘അബ്രഹാമിന്റെ സന്തതികള്‍’ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Read Also: ഐഎസ്എല്‍ പ്രീ സീസണ്‍; മഞ്ഞപ്പടക്ക് ഇനി നാല് മല്‍സരങ്ങള്‍ കൂടി





































