സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റ ചികില്‍സയില്‍ കഴിയുകയായിരുന്ന താരം ടോവിനോ തോമസ് വിശ്രമത്തിന് ശേഷം ലൊക്കേഷനില്‍ തിരികെയെത്തി. ‘കാണെക്കാണെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ടോവിനോ ലൊക്കേഷനില്‍ എത്തിയത്. ലൊക്കേഷനില്‍ എത്തിയ താരത്തിന് അണിയറ പ്രവര്‍ത്തകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. കാണെക്കാണെ ലൊക്കേഷനിൽ ഉള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മറ്റ് താരങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ടോവിനോയുടെ മടങ്ങി വരവ് ആഘോഷമാക്കിയത്.
മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. ചിത്രത്തില്‍ ടോവിനോ, ഐശ്വര്യ ലക്ഷ്‍മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം തന്നെ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കഴിഞ്ഞ മാസമാണ് ‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പിറവത്തെ ലൊക്കേഷനില്‍ വച്ച് ടോവിനോ തോമസിന് പരിക്ക് പറ്റിയത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 6 ദിവസങ്ങള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന താരം, കഴിഞ്ഞ മൂന്നാഴ്‌ചയായി വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു.
Read also : വ്യത്യസ്‌തമായ ദൃശ്യവിരുന്നുമായി ‘റഷ്യ’; മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു




































