വ്യത്യസ്‌തമായ ദൃശ്യവിരുന്നുമായി ‘റഷ്യ’; മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു

By Team Member, Malabar News
Malabarnews_russia
Representational image
Ajwa Travels

നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് രൂപേഷ് പീതാംബരന്‍ നായകനായി എത്തുന്ന ചിത്രമാണ് റഷ്യ. മലയാള സിനിമ ചരിത്രത്തില്‍ ഇന്നുവരെ ആവിഷ്‌കരിക്കാത്ത വ്യത്യസ്‌തമായ പ്രമേയമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റര്‍ ഇതിനോടകം തന്നെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്‌തു.

റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്‌ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. ഉറക്കം നഷ്‌ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളുടെ സംവിധായകനും മെക്‌സിക്കന്‍ അപരത, സ്‌ഫടികം എന്നീ ചിത്രങ്ങളിലെ അഭിനേതാവും ആയ രൂപേഷ് പീതാംബരന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കുലു മിന ഫിലിംസിന്റെ ബാനറില്‍ മെഹറലി പൊയ്ളുങ്ങള്‍ ഇസ്‌മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒപ്പം തന്നെ മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പെട്രോപില്‍, ടിന്റെ തോമസ് തളിയത്ത് എന്നിവരും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. രൂപേഷ് പീതാംബരനൊപ്പം ഗോപിക അനില്‍, ആര്യ മണികണ്‌ഠൻ, മെഹറലി പൊയ്ളുങ്ങള്‍ ഇസ്‌മയില്‍, ശ്രീജിത്ത്, അരുണ്‍ സണ്ണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Read also : ‘നിഴല്‍’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ എത്തി; പ്രതീക്ഷയോടെ ആരാധകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE