‘നിഴല്‍’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ എത്തി; പ്രതീക്ഷയോടെ ആരാധകര്‍

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

എഡിറ്റര്‍ അപ്പു ഭട്ടതിരിപ്പാട് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിഴലിന്റെ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ചാക്കോച്ചന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.

ത്രില്ലര്‍ പശ്‌ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവ് ആണ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കുന്നു. സംവിധായകനും അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്.

 

View this post on Instagram

 

Kunchacko Boban in Appu Bhattathiri’s #Nizhal #HBDKunchackoBoban #NizhalMovie #Appu01Nizhal

A post shared by Appu Bhattathiri’s Nizhal (@nizhalmovie) on

കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നയന്‍താര ചിത്രീകരണത്തിനായി കൊച്ചിയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളി നായകനായെത്തിയ ‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിന് ശേഷമുള്ള നയന്‍താരയുടെ മലയാള ചിത്രമാണ് ‘നിഴല്‍’.

ആന്റോ ജോസഫ് കമ്പനിക്കൊപ്പം അഭിജിത്ത് എം പിളള, ബാദുഷ, ഫെല്ലിനി ടിപി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ‘നിഴല്‍’ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

Read Also: ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ഫസ്‌റ്റ് ലുക്ക് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE