ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ഫസ്‌റ്റ് ലുക്ക് പുറത്ത്

By Staff Reporter, Malabar News
MALABARNEWS-KUNCHAKKO
Still From 'Mohankumar Fans' Movie
Ajwa Travels

കുഞ്ചാക്കോ ബോബനും ജിസ് ജോയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മോഹന്‍കുമാര്‍ ഫാന്‍സ്‘ ഫസ്‌റ്റ് ലുക് പോസ്‌റ്റർ പുറത്തുവിട്ടു. ചാക്കോച്ചന്റെ നാല്‍പ്പത്തി നാലാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇത്തരമൊരു സമ്മാനം ഒരുക്കിയത്.

‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന ഈ സിനിമയില്‍ പുതുമുഖമായ അനാര്‍ക്കലി നാസറാണ് നായികാ വേഷത്തില്‍ എത്തുന്നത്.

സിദ്ദിഖ്, രൺജി പണിക്കര്‍, കെപിഎസ്‌സി ലളിത, ശ്രീനിവാസന്‍, മുകേഷ്, കൃഷ്‌ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവരാണ് മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നത്.

ഹിറ്റ് മേക്കേഴ്സ് ആയ ബോബി-സഞ്‌ജയ് ആണ് തിരക്കഥ എഴുതുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്‌റ്റിൻ സ്‌റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവീന്‍ പി തോമസ്, സന്തോഷ് കൃഷ്‌ണന്‍ എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

Read Also: യോദ്ധക്ക് ശേഷം മധുബാല മലയാളത്തില്‍; ‘എന്നിട്ട് അവസാനം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE