യോദ്ധക്ക് ശേഷം മധുബാല മലയാളത്തില്‍; ‘എന്നിട്ട് അവസാനം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

By Team Member, Malabar News
Malabarnews_ennitt avasanam
Representational image
Ajwa Travels

യോദ്ധ എന്ന മലയാളം സിനിമയിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മധുബാല വീണ്ടും മലയാളത്തില്‍ എത്തുന്നു. ‘എന്നിട്ട് അവസാനം’ എന്ന ചിത്രത്തിലൂടെയാണ് മധുബാല വീണ്ടും മലയാള സിനിമ രംഗത്തേക്ക് തിരികെയെത്തുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഫഹദ് ഫാസിലും, ടോവിനോ തോമസും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തിറക്കി. അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തുന്നത്.

വികൃതി എന്ന ചിത്രത്തിന്റെ സംവിധായകനായ എംസി ജോസഫാണ് ‘എന്നിട്ട് അവസാനം’ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സൂരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജോസഫ് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു വികൃതി.

എജെജെ ഫിലിംസിന്റെ ബാനറില്‍ ആനന്ദ് ജയരാജ് ജൂനിയറും ജോബിന്‍ ജോയിയും ചേര്‍ന്നാണ് ‘എന്നിട്ട് അവസാനം’ നിര്‍മ്മിക്കുന്നത്. അപ്പു പ്രഭാകറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് സൂരജ് ഇഎസ് ആണ്.

Read also : കിടിലന്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘കുറ്റവും ശിക്ഷയും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE