കിടിലന്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘കുറ്റവും ശിക്ഷയും’

By Team Member, Malabar News
Malabarnews_kuttavum shikshayum
Representational image
Ajwa Travels

രാജീവ് രവി-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. കുറ്റവും ശിക്ഷയും എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ വളരെ വ്യത്യസ്‌തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്‌റ്ററില്‍ ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ധീന്‍, സെന്തില്‍ കൃഷ്‌ണ എന്നിവരുടെ ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ ‘Man gets used to everything, The Scoundrel’ എന്ന വാക്യവും പോസ്‌റ്ററില്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിലും രാജസ്‌ഥാനിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. പോലീസ് ത്രില്ലര്‍ ചിത്രമായാണ് കുറ്റവും ശിക്ഷയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സിബി തോമസാണ്. മാദ്ധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് അരുണ്‍ കുമാര്‍ വിആര്‍ ആണ്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അജിത് കുമാറാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഡോണ്‍ വിന്‍സെന്റാണ് ചിത്രത്തില്‍ സംഗീതം നല്‍കുന്നത്.

Read also : ‘സൂരറൈ പോട്ര്’ മലയാളം ട്രെയ്ലര്‍; നരേന്റെ ശബ്‌ദത്തില്‍ സൂര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE