‘സൂരറൈ പോട്ര്’ മലയാളം ട്രെയ്ലര്‍; നരേന്റെ ശബ്‌ദത്തില്‍ സൂര്യ

By Team Member, Malabar News
Malabarnews_soorarai pottru
Representational image
Ajwa Travels

ആരാധകര്‍ ഈയടുത്ത് ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സൂരറൈ പോട്ര്’. തമിഴ് സൂപ്പര്‍ താരം സൂര്യ നായകനായി എത്തുന്ന ചിത്രം തമിഴ് സിനിമ പ്രേക്ഷകര്‍ക്കൊപ്പം തന്നെ മലയാള സിനിമ പ്രേക്ഷകരും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ മലയാളി പ്രേക്ഷകര്‍ക്ക് ആവേശമായി സൂരറൈ പോട്രിന്റെ മലയാളം ട്രെയ്ലര്‍ കൂടി രംഗത്ത് എത്തിയിട്ടുണ്ട്. മലയാളത്തില്‍ സൂര്യക്ക് ശബ്‌ദം നല്‍കിയിരിക്കുന്നത് നടന്‍ നരേനാണ്. തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മലയാളത്തിലും കന്നടയിലും കൂടി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ദീപാവലി പ്രമാണിച്ച് നവംബര്‍ 12 ആം തീയതിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. കോവിഡ് സാഹചര്യങ്ങള്‍ മാനിച്ചുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഓണ്‍ലൈന്‍ വഴിയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. കുറഞ്ഞ നിരക്കില്‍ എയര്‍ലൈന്‍ സ്‌ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്‌ഥാപകനുമായ ജിആര്‍ ഗോപിനാഥിന്റെ ആത്‌മകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് മലയാളി താരം അപര്‍ണ ബാലമുരളിയാണ്. ജീവി പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ സൂര്യയും ഒരു ഗാനം ആലപിക്കുന്നുണ്ട്. മലയാളത്തില്‍ ചിത്രത്തിന് വേണ്ടി ഗാനരചന നിര്‍വഹിച്ചത് ഷിബു കാല്ലാറാണ്.

Read also : ‘കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്’ ടീസര്‍ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE