‘കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്’ ടീസര്‍ പുറത്തിറങ്ങി

By Team Member, Malabar News
Malabarnews_karnan nepoleon bagath singh
Representational image
Ajwa Travels

മലയാളസിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ഒരു ഡയലോഗാണ് ‘കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ് ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്’ എന്നത്. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് 2014 ല്‍ പുറത്തിറങ്ങിയ 7ത് ഡേ എന്ന ചിത്രത്തിലൂടെ ഹിറ്റാക്കിയ ഡയലോഗ് ആണിത്. ഇപ്പോള്‍ ഈ ഡയലോഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇതേ പേരില്‍ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ‘കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ടീസര്‍ പൃഥ്വിരാജ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇപ്പോള്‍ പുറത്തുവിട്ടു.

ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് ജി മോഹനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും. ധീരജ് ഡെന്നി, ആദ്യ പ്രസാദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഫസ്‌റ്റ് പേജ് എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. പ്രശാന്ത് കൃഷ്‌ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംഗീതം പകരുന്നത് രജ്‌ഞിൻ രാജാണ്. കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് ഒപ്പം നന്ദു, ഇന്ദ്രന്‍സ്, ജോയ് മാത്യു, സുധീര്‍ കരമന, കൊച്ചു പ്രേമന്‍, ബിജുക്കുട്ടന്‍, ശ്രീലക്ഷ്‍മി, സേതുലക്ഷ്‍മി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Read also : തീയേറ്ററുകള്‍ തുറക്കും, പ്രവേശനം 50 ശതമാനം സീറ്റുകളിലേക്ക് മാത്രം; തമിഴ്നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE