ബംഗളൂരു: രാജ്യത്തെതന്നെ വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്‌റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വൻ വിദേശ മൂലധന നിക്ഷേപം. ഇത്തവണ 1,483 കോടിയോളം രൂപയാണ് വിവിധ നിക്ഷേപ സ്‌ഥാപനങ്ങളിൽ നിന്ന് ബൈജൂസിലേക്ക് എത്തുന്നത്.
രണ്ട് മാസം മുമ്പ് 3,672 കോടി ഡോളർ ബൈജൂസിന് ലഭിച്ചിരുന്നു. പുതിയ നിക്ഷേപത്തെ കുറിച്ച് കമ്പനി ഔദ്യോഗികമായി കമ്പനി പ്രതികരിച്ചിട്ടില്ല. പുതിയ നിക്ഷേപകരുടെ കൂട്ടത്തിൽ ബ്‌ളാക്‌റോക്, ടി റോവ് പ്രൈസ് എന്നീ പ്രമുഖ കമ്പനികളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
Also Read: കടുത്ത വിവാദങ്ങൾക്കൊടുവിൽ ഔദ്യോഗികമായി പിൻമാറി സർക്കാർ; പോലീസ് നിയമ ഭേദഗതി റദ്ദാക്കി
ന്യൂയോർക്ക് ആസ്‌ഥാനമായുള്ള ഹെഡ്‌ജ് ഫണ്ട് ടൈഗർ ഗ്ളോബൽ മാനേജ്മെന്റിൽ നിന്ന് ജനുവരിയിൽ 200 മില്യൺ ഡോളർ ഇക്വിറ്റി ഫണ്ട് സ്വരൂപിച്ചതോടെ ബൈജൂസിന്റെ മൂല്യം ഏകദേശം 8 ബില്യൺ ഡോളറായിരുന്നു. കമ്പനിയുടെ മൂല്യനിർണയം 45 ശതമാനമായി ഉയരുകയും ചെയ്‌തിരുന്നു.