നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ’19(1)(എ)‘യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. സംവിധായിക തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
നിത്യ മേനോന്‍, വിജയ് സേതുപതി, ഇന്ദ്രജിത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ‘മാര്‍ക്കോണി മത്തായി’ എന്ന ജയറാം ചിത്രത്തില്‍ നേരത്തെ അഭിനയിച്ചിരുന്നു എങ്കിലും വിജയ് സേതുപതി കേന്ദ്ര കഥാപാത്രമാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും 19(1)(എ)ക്കുണ്ട്.
View this post on Instagram
സോഷ്യോ പൊളിറ്റിക്കല്‍ പ്രമേയത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നായിക-നായക സങ്കല്‍പമില്ലെന്ന് നേരത്തെ തന്നെ സംവിധായക ഇന്ദു വിഎസ് ‘ദി ക്യൂവി’ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെ സൂചിപ്പിക്കുന്ന ചിത്രത്തിന്റെ പേര് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണം പകരുന്നു. മനീഷ് മാധവന്‍ ഛായാഗ്രഹണവും വിജയ് ശങ്കര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ജയദേവന്‍ ചക്കാടത്താണ് സൗണ്ട് ഡിസൈന്‍.
Read Also: ജല്ലിക്കട്ടിന് അഭിനന്ദനവും ബോളിവുഡിന് വിമർശനവുമായി കങ്കണ







































