ചമ്പാവത്ത്: ബന്‍ബാസ അതിര്‍ത്തിയിലൂടെ രാജ്യത്തേക്കെത്തുന്ന നിരവധി നേപ്പാളി പൗരന്‍മാര്‍ ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നുണ്ടെന്ന് അറിയിച്ച് താനക്പൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ഹിമാന്‍ഷു കഫാല്‍തിയ. ഇത്തരത്തില്‍ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് രാജ്യത്തേക്ക് എത്തുന്നത് വന്‍ സുരക്ഷാ അപകടത്തിന് കാരണമായേക്കാമെന്നും എസ്ഡിഎം വ്യക്‌തമാക്കി. ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ബന്‍ബാസ അതിര്‍ത്തിയില്‍ നേപ്പാള്‍ പൗരന്‍മാരുടെ നീണ്ട നിരയാണ് കഴിഞ്ഞ ദിവസമുണ്ടായത്.
നേപ്പാളികളില്‍ ഭൂരിഭാഗം പേരും ആധാര്‍ കാര്‍ഡുകള്‍ കാണിച്ചതോടെയാണ് സുരക്ഷാ അപകടസാധ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ പുറത്തുവന്നതെന്ന് എസ്ഡിഎം പറഞ്ഞു. കൂടാതെ ഇക്കാര്യം ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തേക്ക് എത്തുന്നവരില്‍ നിന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ നിരവധി ആളുകള്‍ ആധാര്‍ കാര്‍ഡുകളാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ആധാര്‍ കാര്‍ഡ് റെസിഡന്‍ഷ്യല്‍ പ്രൂഫ് ആയതിനാല്‍ അത് ഞങ്ങള്‍ സ്വീകരിക്കുന്നു. എന്നാല്‍ ഇതിലെ സുരക്ഷാ അപകടസാധ്യത സംബന്ധിച്ച പ്രശ്‍നം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്’, അദ്ദേഹം വ്യക്‌തമാക്കി.
നേപ്പാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ധാര്‍ചുല എസ്ഡിഎം ബുധനാഴ്‌ച ഇന്ത്യ-നേപ്പാള്‍ ഇന്റര്‍നാഷണല്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് തുറക്കാന്‍ ഉത്തരവിറക്കിയിരുന്നു. നവംബര്‍ 18 നാണ് ധാര്‍ചുലയിലെ അന്താരാഷ്‌ട്ര സസ്‌പെന്‍ഷന്‍ പാലം അവസാനമായി തുറന്നത്.
Read Also: സ്വപ്‌നാ സുരേഷിന് വധഭീഷണി; ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും