സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘പാച്ചുവും അൽഭുതവിളക്കും’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഫഹദ് ഫാസിലാണ്. നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സത്യന്‍ അന്തിക്കാടിന്റെ തന്നെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്‌ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അഖില്‍ രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ഡോക്യൂമെന്ററികള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. അതിനാല്‍ തന്നെ മലയാള സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാച്ചുവും അൽഭുതവിളക്കും. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍, തമിഴ് സംഗീത സംവിധായകനായ ജസ്‌റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ മകനും അഖില്‍ സത്യന്റെ സഹോദരനുമായ അനൂപ് സത്യന്‍ നേരത്തെ തന്നെ സംവിധാന രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി, ദുല്‍ക്കര്‍ സല്‍മാന്‍, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്‌ത വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്‌തത്.
Read also : ഇന്ത്യക്ക് തിരിച്ചടി; കെഎല്‍ രാഹുലും പരുക്കേറ്റ് പുറത്ത്







































