ഇന്ത്യക്ക് തിരിച്ചടി; കെഎല്‍ രാഹുലും പരുക്കേറ്റ് പുറത്ത്

By Staff Reporter, Malabar News
k l rahul
കെഎല്‍ രാഹുല്‍
Ajwa Travels

സിഡ്‌നി: ടീം ഇന്ത്യയെ വിടാതെ പിന്തുടര്‍ന്ന് പരുക്ക്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റ് ടീമില്‍ ഇടം പിടിച്ചെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെഎല്‍ രാഹുലും പരുക്കേറ്റു നാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ കെ എല്‍ രാഹുലിനാണ് പരുക്കേറ്റിരിക്കുന്നത്. പരിശീലനത്തിനിടയില്‍ കൈക്കുഴക്ക് പരുക്കേറ്റതാണ് താരത്തിന് വിനയായത്.

രാഹുലിന് കളിക്കാന്‍ ആവില്ലെന്നും താരത്തെ ശേഷിക്കുന്ന ഇനി ഈ പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതായും ബിസിസിഐ അറിയിച്ചു. താരത്തിന് പരിക്ക് ഭേദമാകാന്‍ മൂന്ന് ആഴ്‌ചയെങ്കിലും വേണ്ടി വരുമെന്നും ചികില്‍സ നടക്കുക ഇന്ത്യയില്‍ ആയതിനാല്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നും ബിസിസിഐ വ്യക്തക്‌തമാക്കി.

ആദ്യ രണ്ട് ടെസ്‌റ്റ് മല്‍സരങ്ങളിലും അവസരം ലഭിക്കാതിരുന്ന രാഹുല്‍, മായങ്ക് അഗര്‍വാളിന് പകരമായി മൂന്നാം ടെസ്‌റ്റില്‍ കളിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനിടെയാണ് പരുക്ക് തിരിച്ചടിയായത്. നേരത്തെ ഷമി, ഉമേഷ് യാദവ് എന്നിവരും പരുക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു.

അതേസമയം രാഹുലിന് പകരമായി മറ്റൊരു താരത്തെ ഓസ്‌ട്രേലിയയിലേക്ക് അയക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്‌തത വന്നിട്ടില്ല.

Read Also: താജ്മഹലില്‍ കാവിക്കൊടി വീശിയ നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE