അപൂർവരോഗം വേട്ടയാടുന്ന കുട്ടി ക്രിക്കറ്റ് താരത്തിന് സഹായവുമായി കെഎൽ രാഹുൽ

By News Bureau, Malabar News
Ajwa Travels

മുംബൈ: അപൂർവരോഗം ബാധിച്ച കുട്ടി ക്രിക്കറ്റ് താരത്തിനുനേരെ സഹായ ഹസ്‌തം നീട്ടി ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. മുംബൈ സ്വദേശിയായ വരദ് നലവാദെ എന്ന 11 വയസുകാരന്റെ ശസ്‌ത്രക്രിയക്ക് 31 ലക്ഷം രൂപയാണ് രാഹുൽ സഹായധനമായി നൽകിയത്.

കുട്ടിക്ക് അടിയന്തിരമായി ചെയ്യേണ്ട ബോൺമാരോ ശസ്‌ത്രക്രിയക്ക് 35 ലക്ഷം രൂപയായിരുന്നു ചിലവ്. കഴിഞ്ഞ സെപ്റ്റംബർ മുതൽ അപ്‌ളാസ്‌റ്റിക് അനീമിയ എന്ന അപൂർവരോഗം ബാധിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഈ അഞ്ചാം ക്ളാസുകാരൻ.

രക്‌തത്തിൽ പ്ളേറ്റ്‌ലെറ്റുകളുടെ അളവ് കുറഞ്ഞതിനെത്തുടർന്ന് വരദിന്റെ പ്രതിരോധ ശേഷിയും കുറഞ്ഞു വന്നു. ഇതോടെ ഡോക്‌ടർമാർ അടിയന്തിര ശസ്‌ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന വരദിന്റെ കുടുംബത്തിന് ചികിൽസാഭാരം താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.

ഈ സാഹചര്യത്തിൽ കഴിഞ്ഞ ഡിസംബറിൽ കുട്ടിയുടെ ചികിൽസാ സഹായത്തിനായി രക്ഷിതാക്കൾ അക്കൗണ്ട് രൂപീകരിച്ചു. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ കുട്ടിയുടെ അപൂർവ രോഗത്തെക്കുറിച്ചു വിവരം അറിഞ്ഞ കെഎൽ രാഹുൽ സഹായം വാഗ്‌ദാനം ചെയ്യുകയായിരുന്നു.

പിന്നാലെ വരദ് ശസ്‌ത്രക്രിയക്കും വിധേയനായി. നിലവിൽ കുട്ടി സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. അതേസമയം വരദ് സുഖം പ്രാപിച്ചു വരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും വേഗം തന്നെ അവന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവട്ടെ എന്ന് പ്രാർഥിക്കുന്നതായും കെഎൽ രാഹുൽ പറഞ്ഞു.

Most Read: നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE