തോല്‍വിക്ക് പിന്നാലെ ലഖ്നൗവിന് തിരിച്ചടി; രാഹുലിന് പിഴ, സ്‌റ്റോയിനിസിന് താക്കീത്

By News Bureau, Malabar News
Ajwa Travels

മുംബൈ: ഐപിഎല്ലില്‍ ബെംഗളൂരുവിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗവിന് മറ്റൊരു തിരിച്ചടി കൂടി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്നൗ നായകന്‍ കെഎല്‍ രാഹുലിന് പിഴ വിധിച്ചു. ലെവല്‍-1 കുറ്റം രാഹുല്‍ അംഗീകരിച്ചുവെന്ന് ഐപിഎല്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്‌തമാക്കി. മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴയായി ഒടുക്കേണ്ടത്.

രാഹുലിന് പുറമെ സഹതാരം മാര്‍ക്കസ് സ്‌റ്റോയിനിസിന് താക്കീതും ലഭിച്ചു. അമ്പയറോട് കയര്‍ത്തതിനാണ് നടപടി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഇന്നലെ നടന്ന മൽസരത്തിൽ, 19ആം ഓവറില്‍ ഹെയ്‌സെല്‍വുഡ് എറിഞ്ഞ പന്ത് വൈഡ് വിളിക്കാത്തതിനെ തുടര്‍ന്നാണ് സ്‌റ്റോയിനിസ് അമ്പയറോട് കയര്‍ത്തത്.

ലെവല്‍-1 കുറ്റമാണ് സ്‌റ്റോയിനിസിനെതിരെയും ചുമത്തിയത്. മാച്ച് റഫറിയുടേതാണ് തീരുമാനം.

ഇന്നലെ നടന്ന മൽസരത്തില്‍ 18 റണ്‍സിനാണ് ലഖ്നൗ ബെംഗളൂരുവിനോട് തോൽവി ഏറ്റുവാങ്ങിയത്. തോല്‍വിയില്‍ നിരാശ പങ്കുവെച്ച കെഎല്‍ രാഹുല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 15-20 റണ്‍സ് ബെംഗളൂരു അധികം നേടിയതാണ് തോല്‍വിക്ക് കാരണമായതെന്ന് വിശദീകരിച്ചു. മധ്യ ഓവറുകളില്‍ സ്‌കോര്‍ ചെയ്യാനാവാതിരുന്നതും തിരിച്ചടിയായതായി രാഹുല്‍ ചൂണ്ടിക്കാട്ടി.

Most Read: സംസ്‌ഥാനത്ത് ലാബ് നെറ്റ് വര്‍ക്ക് സംവിധാനം നടപ്പിലാക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE