കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 25 രൂപയും കൂടി. നിലവില്‍ സ്വര്‍ണം പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയത്.
ജനുവരിയിലെ ഏറ്റവും കുറഞ്ഞ വിലക്ക് വ്യാപാരം നടന്നതിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായത്. വ്യാഴാഴ്‌ച പവന് 36,600 രൂപയും ഗ്രാമിന് 4575 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ഏതാണ്ട് രണ്ടു ട്രില്യണ്‍ ഡോളര്‍ കോവിഡ് ദുരിതാശ്വാസ പാക്കേജ് ആസൂത്രണം ചെയ്യുമെന്ന് റിപോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ബോണ്ട് വരുമാനവും ഡോളറും ഉയര്‍ന്നു. ഇത് സ്വര്‍ണ വിലയിലും ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായി എന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read Also: 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍







































